രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രത്തിന് വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്റെ വർമൻ തിരിച്ചെത്തും എന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
താൻ ജയിലർ 2 യിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ വിനായകൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്. 'ഞാൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണ്. ജയിലർ 2 വിൽ ഞാനുണ്ട്. എല്ലാവരും എന്നോട് അത് ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ആ കഥാപാത്രം വരുന്നതെന്ന് ചോദിക്കരുത്' എന്നാണ് വിനായകൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
