വിവാദങ്ങൾക്ക് പിന്നാലെ ആരാധകരോട് അഭ്യർത്ഥനയുമായി നടൻ അല്ലു അർജുൻ രംഗത്ത്. തങ്ങളുടെ വികാരം ഉത്തരവാദിത്വത്തോടെ പ്രകടിപ്പിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ അഭ്യർത്ഥന.
'നിങ്ങളുടെ വികാരപ്രകടനങ്ങൾ പക്വതയോടെയായിരിക്കണമെന്ന് ഞാൻ എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുകയാണ്. ഓൺലൈനിലും ഓഫ്‌ലൈനിലും അധിക്ഷേപകരമായ പെരുമാറ്റമോ വാക്കുകളോ ഉണ്ടാവരുത്. ഫേക്ക് ഐഡിയും ഫേക്ക് പ്രൊഫൈലും ഉപയോഗിച്ച് എന്റെ ആരാധകരെന്ന പേരിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. അത്തരം പോസ്റ്റുകൾ പങ്കുവയ്ക്കരുതെന്ന് എന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയാണ്'- എന്നാണ് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്