അല്ലു അര്‍ജുന് ജയ് വിളിക്കാന്‍ വിസമ്മതിച്ചു; യുവാവിനെ തല്ലി ചതച്ചു ഫാൻസ്‌ 

MARCH 11, 2024, 11:05 PM

അല്ലു അര്‍ജുന് ജയ് വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ഒരു കൂട്ടം അല്ലു അർജുൻ ഫാൻസ്‌ തല്ലിച്ചതച്ചതായി റിപ്പോർട്ട്. ബംഗളൂരു കെആര്‍ പുരത്താണ് സംഭവമുണ്ടായത്. ജയ് അല്ലു അര്‍ജുന്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അല്ലു അര്‍ജുന്‍ ഫാന്‍സും അല്ലു അര്‍ജുന്‍ വിരുദ്ധരും തമ്മില്‍ തെരുവു യുദ്ധമുണ്ടായത്. ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹെല്‍മറ്റ് കൊണ്ട് യുവാവിനെ മര്‍ദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

vachakam
vachakam
vachakam

രക്തം വാര്‍ന്നൊഴുകിയിട്ടും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവം വലിയ ചര്‍ച്ചയായതോടെ പൊലീസ് കേസെടുത്തു. അക്രമിക്കപ്പെട്ട യുവാവിനെ പൊലീസ് നേരിട്ട് ബന്ധപ്പെടുകയും പരാതി സ്വീകരിക്കുകയുമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam