മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടയിൽ ഓസ്‌കാർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര, ദേശീയ അവാർഡുകൾ എആർ റഹ്മാൻ സ്വന്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇന്ത്യക്ക് പുറത്തും പ്രതിധ്വനിക്കുന്നു. സംഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന റഹ്മാൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച അവാർഡുകളെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഒരു ഫിലിം കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
അമ്മ കരീമ ബീഗമാണ് തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം സൂക്ഷിച്ചിരുന്നതെന്ന് എ.ആർ റഹ്മാൻ പറയുന്നു. അവാർഡുകള്‍ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി തൂവാലയില്‍ പൊതിഞ്ഞാണ് അമ്മ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അമ്മയുടെ മരണശേഷം തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം വീട്ടില്‍ നിന്നും മാറ്റിയെന്നും റഹ്മാൻ പറഞ്ഞു. അമ്മ മരിച്ചതിന് ശേഷം മുറിയില്‍ ഉണ്ടായിരുന്ന പുരസ്കാരങ്ങളെല്ലാം എടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയില്‍ കൊടുത്തു. ഇന്നത് ഫിർദൗസ് സ്റ്റുഡിയോയിലെ ഷോകേസിലിരിക്കുന്നു- റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്