ലോകമെമ്പാടും തരംഗമായ 'ദ ലാസ്റ്റ് ഓഫ് അസ്' എന്ന വെബ് സീരീസിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് എച്ച്.ബി.ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശസ്ത നടൻ പാട്രിക് വിൽസൺ, ജേസൺ റിറ്റർ എന്നിവർ ഈ സീസണിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിലെ വില്ലൻ കഥാപാത്രമായ അബിയുടെ പിതാവായാണ് പാട്രിക് വിൽസൺ വേഷമിടുന്നത്. രണ്ടാം സീസണിൽ ശ്രദ്ധേയരായ ഏരിയല ബാരർ, ടാറ്റി ഗബ്രിയേൽ, സ്പെൻസർ ലോർഡ് എന്നിവർക്ക് അടുത്ത ഭാഗത്തിൽ കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങൾ നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, ഡാനി റാമിറസിന് പകരം ജോർജ് ലെൻഡെബോർഗ് ജൂനിയർ മാന്നി അൽവാരസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ക്ലിയ ഡുവലും ഈ പുതിയ സീസണിൽ അണിനിരക്കുന്നുണ്ട്.
അണുബാധയേറ്റ് മനുഷ്യർ രാക്ഷസരൂപികളായി മാറുന്ന ലോകത്തെ അതിജീവനത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. ആദ്യ രണ്ട് സീസണുകളിൽ നായകനായിരുന്ന പെഡ്രോ പാസ്കലിന്റെ കഥാപാത്രം രണ്ടാം ഭാഗത്തിൽ കൊല്ലപ്പെട്ടതോടെ, മൂന്നാം സീസണിൽ മറ്റ് കഥാപാത്രങ്ങളുടെ പോരാട്ടത്തിനാണ് പ്രാധാന്യം നൽകുന്നത്.
നീൽ ഡ്രക്മാനും ക്രെയ്ഗ് മാസിനും ചേർന്നാണ് ഈ പരമ്പര ഒരുക്കുന്നത്. സോണി പിക്ചേഴ്സും പ്ലേസ്റ്റേഷൻ പ്രൊഡക്ഷൻസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ പരമ്പര നിർമ്മിക്കുന്നത്. രണ്ടാം സീസണിന്റെ റിലീസിന് മുന്നോടിയായി തന്നെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
