വൻ താരനിരയുമായി വീണ്ടും സൈ-ഫൈ ലോകം; ‘ഡ്യൂൺ 3’ ഫസ്റ്റ് ലുക്ക് പുറത്ത്

MARCH 17, 2026, 9:11 PM

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന ഡ്യൂൺ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നു. ഫ്രാങ്ക് ഹെർബർട്ടിന്റെ ഡ്യൂൺ: മെസ്സയ്യ എന്ന നോവലിനെ ആസ്പദമാക്കിയാണിത് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ വർഷം ഡിസംബർ 18ന് റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പോൾ അട്രെയ്ഡിസ് എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്ക് ആണ് ടിമത്തി ഷാലമെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നാലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടേയും പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ, സെൻഡയ, ജേസൺ മൊമോവ, ആനിയ ടെയ്‌ലർ ജോയ്, റെബേക്ക ഫെർഗ്യൂസൺ, ഹാവിയർ ബാർദെം, ഫ്ലോറൻസ് പ്യൂ, ഐസക് ഡി ബാങ്കോൾ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്കൈറ്റേൽ എന്ന വില്ലൻ കഥാപാത്രമായാണ് പാറ്റിൻസൺ പ്രത്യക്ഷപ്പെടുന്നത്.

vachakam
vachakam
vachakam

അതേസമയം ഈ ഭാഗം ‘ഡ്യൂൺ’ സീരീസിന്റെ അവസാന സിനിമയായിരിക്കുമെന്ന് വില്ലനവ്വ് സൂചിപ്പിച്ചു. ഇതിനുമുമ്പുള്ള ഭാഗങ്ങൾ ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 1.1 ബില്യൺ ഡോളർ നേടി വലിയ വിജയം സ്വന്തമാക്കിയിരുന്നു. അതേ വിജയഗാഥ മൂന്നാം ഭാഗവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam