മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ" ട്രെയ്‌ലർ കാണാം

JUNE 14, 2026, 9:01 PM

നവാഗതയായ വർഷാ വാസുദേവ് ഒരുക്കുന്ന "ചിന്ന ചിന്ന ആസൈ" യുടെ ട്രെയ്‌ലർ പുറത്ത്. മധുബാല, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. 

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. 

vachakam
vachakam
vachakam

 മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

 ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ "കഥക്" എന്ന ഗാനവും "കര കവിയാതെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്.   

vachakam
vachakam
vachakam

ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam