കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി  വാദിച്ച് വിഡി സതീശൻ: ദീപ്തി മേരി വർഗീസിനായി കെ സി വേണുഗോപാലും  

MARCH 17, 2026, 8:59 PM

തിരുവനന്തപുരം:  രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്കായി കാത്തിരിക്കുകയാണ് കോൺ​ഗ്രസ് പ്രവർത്തകർ. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി ശക്തമായി വാദിക്കുകയാണ് വിഡി സതീശൻ.

ദീപ്തി മേരി വർഗീസിനായി കെ സി വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരി​ഗണിക്കുന്നതിൽ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. 

ഉദ്വേഗമുള്ള മണ്ഡലങ്ങൾ മുഴുവൻ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോൺഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കണ്ണൂരും കോന്നിയും പട്ടികയിൽ ഇല്ല.

vachakam
vachakam
vachakam

കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എൽദോസ് കുന്നപ്പിള്ളി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാൻ രണ്ടാം പട്ടിക വരെ കാക്കണം.   അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും.

അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. രാത്രി മുഴുവൻ ദില്ലിയിൽ മാരത്തൺ ചർച്ചകൾ തുടർന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam