ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശിവ ഭക്തനായ വീരന്റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള ഫാന്റസി ആക്ഷന്‍ ചിത്രത്തില്‍ വമ്പന്‍ താരനിരയായിരിക്കും അണിനിരക്കുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ മോഹന്‍ലാല്‍, പ്രഭാസ് എന്നിവര്‍ ചിത്രത്തിലൂടെ ഒന്നിക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശരത് കുമാര്‍, പ്രഭുദേവ എന്നിവരും താരനിരയിലുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അക്ഷയ് കുമാര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. എ.വി.എ. എന്റര്‍ടെയ്ന്‍മെന്റിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും ബാനറില്‍ മോഹന്‍ നിര്‍മ്മിക്കുന്ന കണ്ണപ്പ വിഷ്ണു മഞ്ചുവിന്റെ സ്വപ്നസിനിമയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്