സിനിമാ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ

APRIL 24, 2026, 3:13 AM

അക്ഷയ് കുമാറും വിദ്യാബാലനും പുതിയ സിനിമയുടെ ചിത്രീകരണത്തിനായി  കേരളത്തിൽ. ഇടുക്കി മറയൂരിലാണ് സിനിമയുടെ ചിത്രീകരണം.

അനീസ് ബസ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലേക്ക് ഷൂട്ടിങ്ങിനായി പുറപ്പെടുന്ന വിവരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അക്ഷയ് കുമാർ ആരാധകരെ അറിയിച്ചിരുന്നു. ചിത്രീകരണത്തിനായി വിദ്യ ബാലനൊപ്പം ചാർട്ടേഡ് വിമാനത്തിൽ കയറുന്ന വീഡിയോയും നടൻ പോസ്റ്റ് ചെയ്തിരുന്നു.

മറയൂർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

vachakam
vachakam
vachakam

'വെൽക്കം' (2007), 'സിങ് ഈസ് കിംഗ്' (2008) എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അനീസ് ബസ്മി. വിദ്യാ ബാലനൊപ്പം അക്ഷയ്‌ കുമാറിന്റെ നാലാം ചിത്രമാണിത്. 'ഭൂൽ ബുലയ്യ' (2007), 'ഹെയ് ബേബി' (2007), 'മിഷൻ മംഗൾ' (2019) എന്നിവയാണ് മുൻപ് ഇവർ ഒന്നിച്ച ചിത്രങ്ങൾ. പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam