ചെന്നൈ: സിനിമയിൽ മാത്രമല്ല റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ് താരം അജിത് കുമാർ. നിരവധി പുരസ്കാരങ്ങള്‍ നേടിയ താരത്തെ തേടി ഇപ്പോൾ മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം ആണ് അജിത് നേടിയത്.
ഫിലിപ്പ് ഷാരിയോൾ മോട്ടോർ സ്പോർട്ട് ഗ്രൂപ്പാണ് ഇറ്റലിയിലെ വെനീസിൽ വച്ച് താരത്തിന് അവാർഡ് സമ്മാനിച്ചത്. അതേസമയം അജിത്തിന് ലഭിച്ച അംഗീകാരത്തിൽ അഭിമാനം തോന്നുന്നുവെന്ന്, ചിത്രത്തോടൊപ്പം ജീവിത പങ്കാളി ശാലിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2025ന്റെ തുടക്കം മുതൽ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള റേസിങ് ടീം അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. നിരവധി മത്സരങ്ങളില്‍ എൻഡ്യൂറൻസ് റേസിംഗ് വിഭാഗങ്ങളിൽ അജിത്തിന്റെ ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
