കരൂരിൽ നടൻ വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരൂർ ദുരന്തത്തേക്കുറിച്ച് അജിത് സംസാരിച്ചത്.
ദുരന്തത്തിന് കാരണം വിജയ് മാത്രമല്ലെന്ന് അജിത് അഭിപ്രായപ്പെട്ടു. സമൂഹത്തിന് ആൾക്കൂട്ടത്തോടുള്ള അമിതമായ ഭ്രമമാണ് ഈ സംഭവത്തിൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആരാധകരും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഞാൻ ആരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നതുപോലെ, ഈ തിക്കും തിരക്കും കാരണം ഇന്ന് തമിഴ്‌നാട്ടിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്.
മാധ്യമങ്ങൾക്കും ഇതിൽ ഒരു പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ന് നമ്മൾ ആൾക്കൂട്ടത്തെ കാണിക്കാനായി അവരെ ഒരുമിച്ചുകൂട്ടുന്നതിൽ അഭിരമിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഇതെല്ലാം അവസാനിക്കണം!" അജിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
