കഴിഞ്ഞ ദിവസം ആശുപത്രിയിൽ ആയിരുന്ന തമിഴ് നടൻ അജിത്ത് കുമാർ ആശുപത്രി വിട്ടതായി റിപ്പോർട്ട്. താരവുമായി അടുത്ത വൃത്തങ്ങൾ ആണ് ഈ വിവരം സ്ഥിതീകരിച്ചത്. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്ന് താരത്തിന് ശസ്‍ത്രക്രിയ നടത്തി എന്നാണ് പുറത്തു വരുന്ന വിവരം.
താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അപ്പോളോ ആശുപത്രിയില്‍ നിന്ന് താരം വീട്ടിലേക്ക് പോയി എന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് കുമാര്‍ അസർബൈജാനിലേക്ക് പോകും എന്നും മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.
അതേസമയം അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്