അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. അനുമതിയില്ലാതെ സിനിമയിൽ ഇളയരാജ സംഗീതം നൽകിയ പാട്ടുകൾ ഉപയോഗിച്ചിരുന്നു.
അതേസമയം ഇതിനെതിരെ ഇളയരാജ കോടതിയിൽ നൽകിയ ഹർജിലാണ് നെറ്റ്ഫ്ലിക്സ് സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.
മൂന്ന് ഇളയരാജ ഗാനങ്ങൾ ആണ് ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചിരിക്കുന്നത്. അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.
ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്