ഗോള്‍ഡന്‍ സാരിയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. തെലുങ്ക് ചിത്രത്തിന്റെ ടീസർ ലോഞ്ചിലാണ് ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിലാണ് താരം ഗ്ലാമറസ് ലുക്കിലെത്തിയത്. നടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സംബാറല യെതി ഗട്ടു കാർനേജ്. രാം ചരൺ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. നെറ്റഡ് സാരിക്കൊപ്പം ഷിമ്മറി സ്ലീവ്ലെസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കെ.പി രോഹിത്ത് ആണ് സംവിധാനം ചെയ്യുന്നത്. സായി ധരം തേജ് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിന്റെ ടീസറിനും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാര്‍, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബി അജനീഷ് സംഗീതം നൽകുന്ന ചിത്രം ആക്ഷൻ പീരിയോഡിക് ഡ്രാമയാകുമെന്നാണ് സൂചന. അതേസമയം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സൂരി മുത്തുചാമി നായകനാകുന്ന മാമൻ എന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കുക. നടിയുടേതായി കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫും പുറത്തിറങ്ങാനുണ്ട്. ഹലോ മമ്മിയാണ് മലയാളത്തിലെ ഒടുവിലത്തെ റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്