മുംബൈ: ഐശ്വര്യ റായ് ബച്ചൻ 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ വലത്തേ കെെയിൽ പ്ലാസ്റ്ററുമായാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. ഈ ചിത്രങ്ങളും താരത്തിന്റെ ആരോഗ്യവും വലിയ രീതിയിൽ ചർച്ച ആയിരുന്നു.
ഇപ്പോഴിതാ ഐശ്വര്യയുടെ കെെയിലെ പരിക്കിന് താരം ശസ്‌ത്രക്രിയയ്ക്ക് വിധേയമാകുമെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഹിന്ദുസ്ഥാൻ ടെെംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കാൻ ഫിലിം ഫെസ്റ്റിന് ശേഷം താരം തിരികെയെത്തിയത്.
അതേസമയം ഫ്രാൻസിലേക്ക് പോകുന്ന സമയത്തും ഐശ്വര്യയുടെ കെെയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. അതേസമയം കെെയ്ക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. ഡോക്ടർമാരുടെ നിർദേശം തേടിയ ശേഷമാണ് താരം കാൻ ഫിലിം ഫെസ്റ്റിവലിന് പോയത്. അടുത്ത ആഴ്ചയോടെ ശസ്ത്രക്രിയ കാണുമെന്നാണ് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്