മക്കൾക്ക് വേണ്ടി ഒന്നിക്കാനൊരുങ്ങി ഐശ്വര്യയും നടന്‍ ധനുഷും? വെളിപ്പെടുത്തൽ ഇങ്ങനെ 

MARCH 27, 2024, 7:19 AM

രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വേർപിരിയുന്ന വാർത്ത ഏറെ ഞെട്ടലോടെ ആണ് ആരാധകർ കേട്ടത്. 2004ല്‍ വിവാഹിതരായ ദമ്ബതിമാര്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പമുണ്ടാവുമെന്നും സുഹൃത്തുക്കളായി പിരിയുകയാണെന്നുമാണ് വിവാഹമോചനത്തെ പറ്റി താരങ്ങള്‍ പ്രതികരിച്ചത്.

എന്നാൽ ഇപ്പോൾ ഐശ്വര്യയും ധനുഷും ഒന്നിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ആണ് വീണ്ടും പുറത്തു വരുന്നത്. നടനും നിരൂപകനുമായ ബയില്‍വാന്‍ രംഗനാഥന്‍ ആണ് ഐശ്വര്യയും ധനുഷും വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലാണ് ബയില്‍വാന്‍ സംസാരിച്ചത്. 

ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണ്. മകളുടെ അപ്രതീക്ഷിതമായ വേര്‍പിരിയല്‍ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചിരുന്നു. കുടുംബം അവരെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായും ഇരുവരും ഉടന്‍ ഒന്നുചേരാന്‍ സാധ്യതയുണ്ട് എന്നുമാണ് ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. 

vachakam
vachakam
vachakam

അതേസമയം ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ശുഭവാര്‍ത്തയ്ക്കായാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam