ചെന്നൈ: സൂര്യയുടെ കങ്കുവ എന്ന ചിത്രം വലിയ പരാജയമാണ് നേരിടുന്നത്. 350 കോടിയോളം മുടക്കിയ ചിത്രം ബോക്സോഫീസില്‍ കുത്തനെ വീണു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.
അതേ സമയം താരത്തിന് ഈ പരാജയത്തിന് പിന്നാലെ അടുത്ത തിരിച്ചടി ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സൂര്യയെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന ചിത്രം കര്‍ണ്ണ താല്‍കാലികമായി റദ്ദാക്കപ്പെട്ടുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
350 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങേണ്ടിയിരുന്ന സൂര്യ നായകനായ ചിത്രം ഉയർന്ന ബജറ്റ് കാരണം ഉപേക്ഷിച്ചുവെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഈ ചിത്രം ബോളിവുഡ് സിനിമയിലേക്കുള്ള സൂര്യയുടെ ഔദ്യോഗിക പ്രവേശനം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു പാൻ-ഇന്ത്യൻ പ്രോജക്റ്റായി മാറും എന്ന് കരുതിയ ചിത്രം ഉപേക്ഷിച്ചത് സംബന്ധിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്