യുവാക്കളുടെ ഹരം; രതിച്ചിത്ര നടി സോഫിയ ലിയോണി മരിച്ചനിലയിൽ

MARCH 10, 2024, 10:49 AM

മയാമി∙ രതിച്ചിത്ര നടി സോഫിയ ലിയോണി മരിച്ചനിലയിൽ. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു.

വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

‘‘അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു’’ - സോഫിയുടെ രണ്ടാനച്ഛൻ മൈക്ക് റൊമേറോ അറിയിച്ചു.

vachakam
vachakam
vachakam

നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്‌മീ’ എന്ന വെബ്സൈറ്റ് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. 

1997 ജൂൺ 10നു മയാമിയിൽ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു രതിച്ചിത്ര മേഖലയിലേക്കു വരുന്നത്. അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികൾ മരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച പതിവാണ്.

മൂന്ന് മാസത്തിനിടെ മരണത്തിന് കീഴടങ്ങുന്ന നാലാമത്തെ രതിചിത്ര നടിയാണിത്. ഈ വർഷം ജനുവരിയിൽ നടി ജെസ്സി ജെയ്ൻ കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെറുവിയൻ നടിയായ ടൈന ഫീൽഡ്സും ജനുവരിയിൽ മരിച്ചു. കഴിഞ്ഞ മാസം നടി കാഗ്നി ലിൻ കാർട്ടറും മരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam