'ഒരു സൂപ്പര്‍ താരം സെറ്റിൽ വച്ച് കയറിപ്പിടിച്ചു'; ഗുരുതര വെളിപ്പെടുത്തലുമായി നടി സോണിയ മല്‍ഹാര്‍

AUGUST 25, 2024, 9:23 AM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പല നടികളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കിട്ട് സധൈര്യം മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ  നടി സോണിയ മല്‍ഹാർ വെളിപ്പെടുത്തിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

സിനിമാസെറ്റില്‍ ദുരനുഭവമുണ്ടായെന്നാണ് നടി പറയുന്നത്. 2013ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ചാണ് സംഭവം. മലയാളത്തിലെ ഒരു സൂപ്പർതാരത്തില്‍ നിന്നാണ് മോശം അനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില്‍ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്നാണ് സോണിയ വെളിപ്പെടുത്തി.

2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പർസ്റ്റാർ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. 

vachakam
vachakam
vachakam

ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു

ഒരു നിമിഷത്തില്‍ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ഇയാള്‍ തന്നോട് ക്ഷമാപണം നടത്തി. ഞാൻ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി.

ഒരാളെ പെർമിഷൻ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിൻറെയും പുറത്താണ് അഭിനയിക്കാൻ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാൻ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ താൻ പോകാറില്ലെന്നും സോണിയ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam