അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

MAY 31, 2024, 7:31 AM

അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ക്ക് പിന്തുണയുമായി ശാലിൻ സോയ. യൂട്യൂബറായ വാസനെ മധുര പൊലീസാണ് അറസ്റ്റ് ചെയ്‍തത്. 

 ഇൻസ്റ്റാഗ്രാമിലൂടെയാണ് പിന്തുണ താരം വ്യക്തമാക്കിയത്. വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഏത് പ്രതിസന്ധിയിലും തളരാതിരിക്കണം എന്ന് പറയുകയായിരുന്നു ശാലിൻ സോയ. എപ്പോഴും കൂടെയുണ്ടാകും എന്നും സിനിമാ സീരിയല്‍ നടിയായ ശാലിൻ സോയ വ്യക്തമാക്കുന്നു.

നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. തമിഴ് യൂട്യുബറായ വാസൻ ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു.

vachakam
vachakam
vachakam

എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്‍ക്ക്, വിട് പാത്തുക്കലാം എന്നും ആണ് താരം കുറിച്ചിരിക്കുന്നത്.

ടിടിഎഫ് വാസൻ അപകടകരമാംവിധം കാറോടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്‍തിരുന്നു. ഇതിനെതിരെയടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam