ടെലിവിഷൻ പരമ്പരകളിലൂടെ എത്തി ബിഗ് സ്ക്രീനിൽ ഇടം നേടിയ നടിയാണ് ശാലിൻ സോയ. തമിഴിൽ സംവിധായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ശാലിൻ. തന്റെ പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾ ശാലിൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
"ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ, ഒരിക്കൽ നിങ്ങൾ സംവിധായക തൊപ്പിയണിഞ്ഞാൽ, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ല. ഡയറക്ഷൻ- റൈറ്റിങ്ങ് വിഭാഗത്തിൽ ഞാൻ ആദ്യമായി കാലെടുത്ത് വെച്ചിട്ട് ഇത് പത്താം വർഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു.
എന്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ നിർമാണത്തിലെ പതിനെട്ടാമത്തെ പ്രൊജക്റ്റാണ്.
ഈ സിനിമയിലേക്ക് ഒരു കൂട്ടം മികച്ച കലാകാരന്മാരെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും പിന്തുണയും എനിക്ക് വേണം." ശാലിൻ സോയ കുറിച്ചു. ശാലിൻ തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നത്.
എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ് തുടങ്ങീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ പിന്നീട് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ സംവിധാനം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
