മലയാളികളുടെ പ്രിയപ്പെട്ട നായികമാരാണ് സംയുക്ത വർമയും ഭാവനയും. ഇരുവരും തമ്മിൽ നല്ല സൗഹൃദമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഭാവനയെ ചേർത്തുപിടിച്ച സംയുക്തയുടെ വാക്കുകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ആ നിലയ്ക്ക് ഭാവനയെക്കുറിച്ചുള്ള സംയുക്തയുടെ പരാമർശങ്ങൾ ശ്രദ്ധനേടുകയാണ്.
ഭാവന സ്വന്തം സഹോദരിയെ പോലെയാണെന്ന് സംയുക്ത പറയുന്നു. കഴിഞ്ഞ മൂന്ന് നാല് വർഷമായി ഭാവന അനുഭവിച്ച മാനസിക ആഘാതം ചെറുതല്ലെന്നും സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡിന് മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു സംയുക്തയുടെ വെളിപ്പെടുത്തൽ.
തകര്‍ന്നുപോയ ഒരു ഘട്ടത്തില്‍ നിന്നും സ്വയം ഉയര്‍ത്തെഴുന്നേറ്റു തിരിച്ചുവന്നയാളാണ് ഭാവന. പലപ്പോഴും അവള്‍ നേരിട്ട ട്രോമകള്‍ വളരെ വലുതായിരുന്നെന്നും, അമ്മയെ ഓര്‍ത്തു മാത്രമാണ് താൻ ആത്മഹത്യ ചെയ്യാത്തതെന്ന് അപ്പോഴൊക്കെ ഭാവന പറഞ്ഞിട്ടുണ്ടെന്നും സംയുക്ത പറഞ്ഞു.
ഭാവന നിങ്ങള്‍ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റല്‍ ട്രോമ ചെറുതല്ലായിരുന്നു. നമ്മള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ള ആളാണ്.
ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവള്‍ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോംഗ് ആയി മാറിയ ആളാണ് അവള്‍- സംയുക്ത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്