നെപ്പോട്ടിസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കൃതി സനോണ്‍. സ്റ്റാർ കിഡ്സിനെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ഇൻഡസ്ട്രിയുടെ തീരുമാനത്തിന് പിന്നിൽ മാധ്യമങ്ങളും പ്രേക്ഷകരുമാണെന്ന് നടി പറഞ്ഞു. 55-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.
സിനിമാ താരങ്ങളുടെ മക്കളെ കുറിച്ച് മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾ കാണാൻ ആളുകൾക്ക് വലിയ താൽപ്പര്യമാണ്. ഈ 'സ്റ്റാർ കിഡ്‌സിനെ' കാണാൻ ആളുകൾക്ക് താൽപ്പര്യമുണ്ടെന്ന് മനസ്സിലാക്കി ഇൻഡസ്ട്രി അവരെ സിനിമാ വ്യവസായത്തിലേക്ക് കൊണ്ടുവരുന്നു. അവരെ വെച്ച് സിനിമയെടുക്കാം എന്ന് കരുതുന്നു. ഇതൊരു സര്‍ക്കിളായി തുടരുകയാണ്.
എന്നാല്‍ കഴിവുള്ളവര്‍ക്കേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയൂ. പ്രേക്ഷകരുമായി സംവദിക്കാനും അവരുമായി ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞാലേ സിനിമയില്‍ വിജയിക്കാനാകൂ- കൃതി സനോണ്‍ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്