മലയാള സിനിമയില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജറുമാണ് മോശമായി പെരുമാറിയതെന്നും മോശമായി പെരുമാറിയ പ്രൊഡക്ഷൻ മാനേജറുടെ കരണത്തടിക്കുകയും ചെയ്തെന്നും നടി വെളിപ്പെടുത്തി.
അവരുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് മോശമായി പെരുമാറിയത്. പ്രൊഡക്ഷൻ കണ്‍ട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിംഗ് സെറ്റില്‍ നിന്നു താൻ പോയെന്നും കസ്തൂരി പറയുന്നു. എന്നാല്‍ രണ്ടുപേരുടെയും പേരുകള്‍ വെളിപ്പെടുത്താൻ നടി തയാറായില്ല.
മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണെന്ന് പറഞ്ഞ കസ്തൂരി മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുന്നതെന്നും ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്