'80 കിലോയിൽ നിന്നും 65 കിലോയിലേക്ക്'; ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷന്റെ വിവരങ്ങൾ പങ്കുവച്ചു നടി ഗ്രേസ് ആന്റണി

NOVEMBER 20, 2025, 12:02 AM

മലയാള സിനിമയിൽ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ​ഗ്രേസ് ആന്റണി. ഇപ്പോൾ ​ഗ്രേസ് പങ്കുവച്ചൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താരത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ പോസ്റ്റാണിത്. 80 കിലോയിൽ നിന്നും 65 കിലോയിലേക്കുള്ള തന്റെ യാത്രയെ കുറിച്ചാണ് ​ഗ്രേസ് ആന്റണി പറയുന്നത്.

"8 മാസം. 15 കിലോ. വഴിയിൽ എവിടെയോ നഷ്ടപ്പെട്ടുവെന്ന് കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോ മുതൽ 65 കിലോ വരെയുള്ള ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. നിശബ്ദമായ യുദ്ധങ്ങളായിരുന്നു അത്. കരഞ്ഞ ദിവസങ്ങൾ, ഞാൻ എന്നെത്തന്നെ സംശയിച്ച ദിവസങ്ങൾ, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോന്ന് എന്നെതന്നെ ചോദ്യം ചെയ്ത ദിവസങ്ങൾ. ഈ പോരാട്ടത്തിനും ചെറിയ വിജയത്തിനും ഇടയിൽ തന്നെ എന്റെ ഉള്ളിലെ ശക്തി ഞാൻ കണ്ടെത്തി. ആത്മവിശ്വാസം തകരുമ്പോഴും തളരാൻ കൂട്ടാക്കാത്ത പെൺകുട്ടിയെ ഞാൻ കണ്ടെത്തി" എന്നാണ് ​ഗ്രേസ് ആന്റണി കുറിച്ചത്.

"എൻ്റെ പരിശീലകൻ അലി ഷിഫാസ്, എന്നെ നയിച്ചതിന് ഒരുപാട് നന്ദി. നിങ്ങളൊരു അത്ഭുതമാണ്. തിരിച്ചടിച്ചതിനും ഒഴികഴിവുകൾക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിനും വീണ്ടും വിശ്വസിച്ചതിനും എന്നോട് തന്നെ നന്ദി. ഈ ട്രാൻസ്ഫോർമേഷൻ ഈ ഫോട്ടോയെക്കാൾ ഉപരിയാണ്. ഭേദപ്പെടാൻ സമയമെടുക്കും, പുരോഗതി കുഴഞ്ഞുമറിഞ്ഞതാണ്. എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്റെ ഓർമപെടുത്തലാണ്. നിങ്ങൾ പരിശ്രമിക്കുകയാണെങ്കിൽ, അത് തുടരുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കണ്ണുനീരും ഓരോ സംശയവും എല്ലാ പ്രയത്നവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കും" എന്നും ​ഗ്രേസ് വ്യക്തമാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam