കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ചെഗുവേരയുടെ വാക്കും ചിത്രവും പങ്കുവച്ച് നടി ഭാവന.
എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന സര്‍ക്കാരിനേയും ആരോപണ വിധേയരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ ഉയർന്നുവന്ന പ്രതിസന്ധിയ്ക്കൊടുവില്‍ അമ്മ അധ്യക്ഷൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സ്ഥാനം രാജിവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്