സമൂഹമാധ്യമത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയ തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചു.ഇത് തന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. തന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും സോഷ്യൽ മീഡിയ ഇല്ലാതാക്കിയെന്നാണ് ഐശ്വര്യ പറയുന്നത്.
ഇത് കുറേ നാളുകളായി തന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ താൻ തയാറാണെന്നാണ് താരം പറയുന്നത്.ഇതിലൂടെ തനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ തനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുതെന്നുമാണ് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്