ഇതുവരെ നടൻ ജയം രവിയുടെ സോഷ്യൽ മീഡിയ നിയന്ത്രിച്ചിരുന്നത് ഭാര്യ ആര്‍തിയായിരുന്നു. എന്നാൽ വിവാഹജീവിതത്തിൽ വിള്ളലുണ്ടായ ശേഷം ആര്‍തിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം ജയം രവി തിരിച്ചുവാങ്ങിയിരുന്നു. പിന്നാലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും താരം നീക്കം ചെയ്തിരുന്നു. 15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്തിരിയുന്നതെന്ന് താരം തന്റെ ആരാധകരെ അറിയിച്ചത്.
എന്നാൽ വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ കൂടുതൽ സങ്കീർണ്ണമാകുകയാണ് കാര്യങ്ങൾ! രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും ജയം രവിയുടെ ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഒരു പരാതികൂടെ ഉയർന്നുകേൾക്കുന്നുണ്ട്.
ചെന്നൈ ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്നും തന്നെ പുറത്താക്കിയെന്നും വീട്ടില്‍ നിന്നും സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആർതിക്കെതിരെ നടൻ ജയം രവി പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോർട്ട്.
ചെന്നൈയിലെ അഡയാർ പോലീസ് സ്‌റ്റേഷനിലാണ് ആര്‍തിക്കെതിരെ ജയം രവി പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്‍റെ സാധനങ്ങളെല്ലാം ആർതിയുടെ ആ വീട്ടിലാണെന്നും അത് തിരികെയെടുക്കാൻ പോലീസ് സഹായിക്കണമെന്നുമാണ് ആവശ്യം.
വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. മകനെ സിനിമയില്‍ എത്തിക്കണം എന്നാണ് ജയം രവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്