ചെന്നൈ: തമിഴ് സിനിമയിലെ പ്രിയ താരം ഇളയ ദളപതി വിജയ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് തന്‍റെ കാർ ടാക്സിന്‍റെ പേരിലായിരുന്നു. 2012-ൽ ആണ് വിജയ് ഒരു പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വാങ്ങിയത്. തുടർന്ന് അതിന്‍റെ നികുതിക്കേസ് കോടതിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. ടാക്സ് എന്നത് തീര്‍ച്ചയായും അടയ്ക്കേണ്ട കാര്യമാണെന്നും അത് സംഭവാനയായി നല്‍കേണ്ടതല്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു.
ഇതിന് ശേഷം പലപ്പോഴായി വിജയ് ഈ കാര്‍ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ തന്‍റെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വിജയ് വില്‍ക്കാന്‍ ഇട്ടിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്‍റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു. വിജയ്ക്ക് മിനി കൂപ്പർ, ഇന്നോവ, ബിഎംഡബ്ല്യു ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ അദ്ദേഹം തന്നെയാണ് ഓടിക്കാറ്.
ബീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം സംവിധായകൻ നെൽസൺ, ഡാൻസ് മാസ്റ്റർ സതീഷ്, നായിക പൂജ ഹെഗ്‌ഡെ, അപർണ ദാസ് എന്നിവരെ താരം ഈ കാറില്‍ റൈഡ് കൊണ്ടുപോയ വീഡിയോ വൈറലായിരുന്നു. അതേസമയം കാർ വില്‍പ്പനയ്ക്ക് വച്ച കമ്പനി പറഞ്ഞിരിക്കുന്ന വില 2.6 കോടിയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്