കോളേജിലെ പരിപാടിയ്ക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ഗായകന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ് രംഗത്ത്. ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് നടന്‍ ജാസി ഗിഫിറ്റിന് പിന്തുണ അറിയിച്ചത്.
'ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്റെ കൗമാരത്തെ മനോഹരമാക്കിയത് അങ്ങയുടെ പാട്ടുകളായിരുന്നു. കഴിഞ്ഞ ദിവസം കോളേജ് പരിപാടിക്കിടെ അങ്ങയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വളരെ നിരാശ തോന്നി. ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്. നിങ്ങള്‍ക്ക് എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും.' എന്നാണ് ടോവിനോ പറയുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെ കോളേജ് പ്രിന്‍സിപ്പല്‍ വേദിയില്‍ കടന്നുവന്ന് ജാസി ഗിഫ്റ്റിന്റെ കൈയ്യില്‍ നിന്നും മൈക്ക് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയത് വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായകന്‍ അപ്പോള്‍ തന്നെ വേദിവിട്ടതും വാർത്ത ആയിരുന്നു. സംഭവത്തില്‍ ഇതിനോടകം നിരവധി പേര്‍ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്