ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പുതിയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി നടൻ സൂര്യ രംഗത്ത്. എന്റെ സ്നേഹിതൻ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നുവെന്നാണ് സൂര്യ വ്യക്തമാക്കിയത്. കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യ വിജയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് നാലിനു ശേഷമാണു യോഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്