മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് യുവാക്കളുടെ കയ്യടി നേടിയ നടനാണ് ഭാസി.
തന്റെ കരിയറിലെ ഉയർച്ച താഴ്‌ചകളെ കുറിച്ചും, നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, വിമർശനങ്ങളെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് ഭാസി ഇപ്പോള്‍. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിനാണ് ഭാസി അഭിമുഖം നല്‍കിയത്.
അഭിനയം ഒരു അനുഗ്രഹമാണ്. അച്ഛൻ്റെയും അമ്മയുടെയും പ്രാർത്ഥനയാണ് അഭിനയത്തിന് പിന്നിൽ. വിമർശനങ്ങളെ കുറിച്ചും ശ്രീനാഥ് തന്റെ നിലപാട് വ്യക്തമാക്കി. പുറത്ത് ഉണ്ടാവുന്ന ഒരു 'ശബ്‌ദവും എന്റെ ഉള്ളിലെ സമാധാനത്തെ ബാധിക്കാറില്ല.
പുറത്തെ ശബ്‌ദങ്ങൾ എന്നെ ബാധിക്കുമോ എന്ന് ചോദിക്കുന്നത് പട്ടി കുരച്ചാൽ ബാധിക്കുമോ എന്ന് ചോദ്യം പോലെയാണ്. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ഡയലോഗ് അടിച്ചാലും നമ്മളെ അഫക്‌ട് ചെയ്യില്ല.' താരം വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്