പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സിജു വില്‍സന് പരിക്കേറ്റതായി റിപ്പോർട്ട്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് മൂക്കിന് പരിക്കേറ്റു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
താരം തന്നെയാണ് തന്റെ ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. അപകടത്തിന് പിന്നാലെ പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
'ആശാന്റെ മൂക്കിടിച്ചു പരത്തി' എന്ന രസകരമായ ക്യാപ്ഷനോടെയാണ് നടൻ ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. 'എന്റെ സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാൻ അത് ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്