അഹമ്മദാബാദ്: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെയ് 22നാണ് നിര്‍ജലീകരണം മൂലം നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ആശുപത്രിയില്‍ നിന്ന് ഷാരൂഖ് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകും. ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലേക്ക് മടങ്ങും.
'മിസ്റ്റര്‍ ഖാന്റെ എല്ലാ ആരാധകര്‍രോടും അഭ്യുദയകാംക്ഷികളോടും - അദ്ദേഹം നന്നായി ഇരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഉത്കണ്ഠയ്ക്കും നന്ദി', ഇന്ന് രാവിലെ, നടന്റെ മാനേജര്‍ പൂജ ദദ്ലാനി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു.
മെയ് 21ന് ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപിെല്‍ ടീമായ കെകെആറും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പ്ലേ ഓഫ് മത്സരം കാണുന്നതിനായാണ് ഷാരൂഖ് അഹമ്മദാബാദില്‍ എത്തിയത്. രാത്രി വൈകി ടീമിനൊപ്പം എത്തിയ അദ്ദേഹത്തിന് ഐടിസി നര്‍മദ ഹോട്ടലില്‍ ഗംഭീര സ്വീകരണം ലഭിച്ചു. എന്നിരുന്നാലും, രാവിലെ അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് മെയ് 22 ന് ഉച്ചയ്ക്ക് 1 മണിയോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിയായ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദാബാദില്‍ അമിത ചൂടാണ് രേഖപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്