മുംബൈ: നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പക്ഷാഘാതം സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ഇസ്‌കെമിക് സെറിബ്രോവാസ്‌കുലര്‍ സ്‌ട്രോക്ക് ആണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തലയിലെ ഞരമ്പില്‍ രക്തം കട്ടപിടിച്ചതായാണ് സ്‌കാനില്‍ കാണപ്പെട്ടത്.
മുംബൈയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് മിഥുന്‍ ചക്രവര്‍ത്തിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹം പൂര്‍ണ സ്വബോധത്തോടെ ഇരിക്കുന്നെന്ന് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ന്യൂറോ ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് എന്നിവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘം മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനില വിലയിരുത്തി വരികയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.
ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 73 കാരനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
1976 മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവമായ മിഥുന്‍ ചക്രവര്‍ത്തി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അഭിമാനകരമായ ബഹുമതികള്‍ നേടിയിട്ടുണ്ട്. ഡിസ്‌കോ ഡാന്‍സര്‍, ജംഗ്, പ്രേം പ്രതിഗ്യ, പ്യാര്‍ ജുക്താ നഹിന്‍, മര്‍ദ് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. അടുത്തിടെ, പത്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി മിഥുനെ തിരഞ്ഞെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്