തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ തിരക്കുകളില്‍ നിന്നും മാറി നിന്നാല്‍ അദ്ദേഹം തികഞ്ഞൊരു കര്‍ഷകനാണ്.
തന്റെ കൃഷിയുമായി സന്തോഷത്തോടെ ഇണങ്ങി ജീവിക്കാനും അദ്ദേഹത്തിനേറെ ഇഷ്ടമാണ്. എത്ര തിരക്കായാലും കൃഷിയ്ക്കായി സമയം ചെലവഴിക്കാനും അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. ബാഗ്ലൂര്‍ ബന്നാര്‍ഗഡ്ഡില്‍ ആണ് കിഷോറിന്റെ ഫാം ഉള്ളത്.
സിനിമ കഴിഞ്ഞാല്‍ കിഷോര്‍ അധിക നേരവും ചെലവിടുന്നത് ഇവിടെ തന്നെയാണ്. പശുക്കളാണ് കിഷോറിന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്കായി വീടിന് അകത്ത് തന്നെ തൊഴുത്ത് കെട്ടിയിട്ടുമുണ്ട് താരം.
പശുക്കളോട് ചേര്‍ന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അതുകൊണ്ടാണ് വീടിനകത്ത് തന്നെ തൊഴുത്ത് കെട്ടിയതെന്നും കിഷോര്‍ പറയുന്നു. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞു. കോഴി, കാളകള്‍, പച്ചക്കറി, വിവിധ തരം പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും കിഷേറിന്റെ കൃഷിത്തോട്ടത്തില്‍ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്