തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം ആരാധകരോട് വെളിപ്പെടുത്തി ടെലിവിഷൻ നടി ഹിനാ ഖാൻ.
അർബുദത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
തന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും താരം പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ഹിന ഖാൻ കുറിച്ചത് ഇങ്ങനെയാണ്......
‘‘മുന്നോട്ടുപോകുകയാണ്. അസുഖത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും ഞാൻ സുഖമായിരിക്കുന്നു. ഈ അസുഖത്തെ നിശ്ചയദാർഢ്യത്തോടെ അതിജീവിക്കാൻ ശക്തയാണ് ഞാൻ. ചികിൽസ തുടങ്ങി. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയാറാണ്’’–
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്