പാന്‍ ഇന്ത്യന്‍ എന്ന വാക്കിനോട് വെറുപ്പാണെന്ന് നടൻ ദുൽഖർ സൽമാൻ . പരിചിതമായ മുഖങ്ങള്‍ സിനിമയില്‍ കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. ഉദാഹരണത്തിന് സീതാരാമത്തില്‍ വിവിധ സിനിമ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ ഭാഷയിലും പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരാള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ചിത്രം ഒരിടത്ത് വേരൂന്നിയിരുന്നു.
കാന്താര എന്ന സിനിമയുടെ വിജയം ശരിക്കും മികച്ചതാണ്. ഓരോ സിനിമയും എവിടെയെങ്കിലും വേരൂന്നിയിരിക്കണം. സിനിമ പറയുന്നത് ഒരിടത്തെ കഥയായിരിക്കും. എന്നാല്‍ അത് ഡബ്ബിംഗിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
കാന്താരയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. ദക്ഷിണേന്ത്യയിലെ ആളുകള്‍ക്ക് ഇത് ഇപ്പോഴും പരിചിതമായ കാര്യമാണെങ്കിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ഇത് സാംസ്‌കാരികമായ കണ്ടെത്തിലിന്റെ ഒരു നിമിഷമായിരുന്നു. നമ്മുടെ സംസ്‌കാരം ആഘോഷിക്കേണ്ടത് പ്രധാനമാണ്.
ഒരു ആക്ഷന്‍ സിനിമ അതിരുകള്‍ ഭേദിക്കുന്നത് കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം രാജ്യത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയ ചിത്രങ്ങള്‍ അത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്', എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്