ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല രംഗത്ത്. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് എന്നാണ് ബാല പ്രതികരിച്ചത്. സിനിമയിൽ പവർ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഗുരുതരമായ ആരോപണങ്ങളില്‍ കേസ് എടുക്കണമെന്നും നടന്‍ പ്രതികരിച്ചു.
അതേസമയം തന്റെ ജീവിതം തകർത്തത് സിനിമാക്കാരാണ് എന്നും താരം പറഞ്ഞു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗം ഉണ്ട്. തെറ്റ് ചെയ്‌തത് പ്രധാനമന്ത്രി ആയാലും ശിക്ഷിക്കപ്പെടണം. ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്നും താരം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും കേസ് രജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം എന്നും ഇല്ലെങ്കില്‍ ഇത് പുറത്തുവിട്ടിട്ട് എന്താണ് കാര്യം എന്നും ബാല ചോദിച്ചു. ഇപ്പോള്‍ സ്ത്രീകള്‍ ധൈര്യമായി മുന്നോട്ടു വന്ന് പരാതികള്‍ പറയുന്നുണ്ട് അതിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്