തന്റെ വീടിനു പുറത്തുനടന്ന അസാധാരണ സംഭവങ്ങളുടെ വിഡിയോയുമായി നടൻ ബാല

OCTOBER 19, 2024, 10:05 AM

തന്റെ വീടിനു പുറത്ത്  വെളുപ്പിന് മൂന്നേമുക്കാലോടുകൂടി നടന്ന സംഭവങ്ങളുടെ വിഡിയോയുമായി നടൻ ബാല. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം.

വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ബാല പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു സ്ത്രീയും കുട്ടിയും അവർക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്. 

 ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം എന്ന നിലയിലുമാണ് ബാല വിഡിയോയിൽ സംസാരിക്കുന്നത്.

vachakam
vachakam
vachakam

ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ബാല. എന്നാലും താൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു.   വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.  

 വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിങ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ആരോപണം. ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ല എന്നും ബാല പറയുന്നു. 


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam