ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എഡിറ്റിങ്ങിനോ ഒന്നും എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് നടൻ അജ്മൽ അമീർ.
യുവതിയോട് മോശമായി സംസാരിക്കുന്ന വോയിസ് കോൾ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.
അടുത്തിടെ നടൻ ഒരു യുവതിയുമായി സംസാരിക്കുന്നതെന്ന് കരുതുന്ന ഒരു ഓഡിയോ കോൾ പുറത്തുവന്നിരുന്നു. അജ്മലിന്റേതെന്ന് കരുതുന്ന വോയിസിൽ തുടക്കത്തിൽ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. കോളിൽ തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്. എന്നാൽ അതൊന്നും താൻ അറിയേണ്ടെന്നും വരികയാണെങ്കിൽ താമസ സൗകര്യം ഒരുക്കാമെന്നും കോളിന് മറുപടിയായി പറയുന്നുണ്ട്. പിന്നാലെയാണ് താരത്തിന്റെ വിശദീകരണ വീഡിയോയും പുറത്ത് വന്നത്.
അജ്മൽ അമീറിന്റെ വാക്കുകൾ
ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എഡിറ്റിങ്ങിനോ ഒന്നും എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ല. ഇതിലും വലിയ രണ്ട് ഇൻഡസ്ട്രികളിൽ പോയി തെളിയിച്ച് സർവശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് അതിജീവിച്ച് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ. കൃത്യമായി ഒരു മാനേജർ ഇല്ല, കൃത്യമായി ഒരു പിആർ ടീമില്ല. കൃത്യമായ സോഷ്യൽ മീഡിയ ഹാൻഡിലുകളില്ല. പണ്ടെപ്പോഴോ എന്റെ ഫാൻസുകാർ തുടങ്ങി തന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് തുടർന്നു പോയിക്കൊണ്ടിരിക്കുന്നത്.
പക്ഷെ ഇന്നുമുതൽ വരുന്ന എല്ലാ കണ്ടന്റുകളും എന്റെ സോഷ്യൽ മീഡിയും ഹാൻഡിൽ ചെയ്യുന്നത് ഞാൻ മാത്രമായിരിക്കും. രണ്ട് മൂന്ന് ദിവസം മുമ്പേ വളരെ മോശപ്പെട്ട രീതിയിൽ എന്റെ ഒരു വാർത്ത പുറത്തുവന്നു. എന്നെ പിന്തുണച്ച എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
എന്നെ തുടർച്ചയായി അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒരുപാട് പോസ്റ്റുകൾ ഇട്ട സോഷ്യൽ മീഡിയ പ്രവർത്തകരോട് അവർക്ക് സമൂഹത്തോടുള്ള സ്‌നേഹവും കരുതലും ഒക്കെ കണ്ട് ഒരുപാട് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്, ഒരുപാട് തെറിവിളികൾക്കുമൊക്കെ മുകളിൽ സാന്ത്വനിപ്പിച്ചുകൊണ്ട്, എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ഒക്കെ വരുന്ന ടെക്‌സ്റ്റുകളും കോളുകളും ശബ്ദ സന്ദേശങ്ങളും തന്ന ശക്തിയാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിലിരിക്കാനുള്ള പ്രധാന കാരണം. അവർക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതും. എന്നെ നയിക്കുന്ന ശക്തി നിങ്ങളാണ്. ഞാൻ ഇപ്പോൾ ദുബായിലാണ് ഉള്ളത്. എന്റെ കുറച്ച് പുതിയ പ്രോജക്ടുകൾ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും ഒരായിരം നന്ദി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്