ഗൗരി കിഷനെതിരെ യൂട്യൂബർ ശാരീരികാധിക്ഷേപം നടത്തിയതും താരം അതിൽ ശക്തമായി പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ആ സമയത്ത് പ്രതികരിക്കാതിരുന്നത് ഭയം കാരണമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ആദിത്യ മാധവൻ.
ആ രംഗത്തിൽ ഗൗരി ആയിരുന്നു യഥാർത്ഥ ഹീറോയെന്നും യൂട്യൂബറുടെ ഖേദപ്രകടനം മാപ്പപേക്ഷയായി കണക്കാക്കാനാകില്ലെന്നും ആദിത്യ പറഞ്ഞു. ഗൗരി ജി.കിഷന്ർറെ ഭാരത്തെ കുറിച്ച് യൂട്യൂബർ അധിക്ഷേപകരമായ ചോദ്യം ഉന്നയിച്ച വാർത്താസമ്മേളനത്തിൽ 'അദേഴ്സ്' സിനിമയിലെ നായകനായ പുതുമുഖനടൻ ആദിത്യ മാധവനും സംവിധായകനും മൗനം പാലിച്ചതിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ ആദിത്യ പ്രതികരണവുമായി രംഗത്ത് എത്തിയത്.
അതേസമയം മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിന്റെ മാനസിക സമ്മർദ്ദവും , യൂട്യൂബറുടെ ഭീഷണിയും കാരണം ഉടൻ പ്രതികരിക്കാനായില്ലെന്നാണ് ആദിത്യ പറയുന്നത്. പിഴവ്മനസ്സിലായപ്പോൾ തന്നെ താൻ ഗൗരിയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞുവെന്നും ആദിത്യ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
