കൊല്ലം: സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സ് കവർന്ന വൈറൽ ദമ്പതിമാരായ 'അച്ചാമാസ്' പ്രൊഫൈലിലെ രത്നമ്മ (69) അന്തരിച്ചു. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്.
വാർദ്ധക്യ കാലത്തെ ഏകാന്തതകൾക്ക് വഴിമാറി, പരസ്പരം സ്നേഹിച്ചും തമാശകൾ പങ്കുവെച്ചും ജീവിതം ആഘോഷമാക്കിയ ഈ ദമ്പതിമാരുടെ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.
പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് ഇവരുടെ ഈ ജനപ്രിയ സോഷ്യൽ മീഡിയ പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്നത്. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് തുളസീധരനും രത്നമ്മയും ഒന്നിച്ചെത്തിയിരുന്ന റീലുകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണുണ്ടായിരുന്നത്.
രത്നമ്മയുടെ വിയോഗത്തിൽ സോഷ്യൽ മീഡിയയിലുടനീളം നിരവധി ആരാധകരാണ് അനുശോചനം രേഖപ്പെടുത്തുന്നത്. മൃതദേഹം പുനലൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ 11.30-ഓടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
