ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊള്ളലേറ്റ് രണ്ടുപേർക്ക് പരിക്ക്.
നടന്‍റെ അമ്ബതാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി കൈയില്‍ തീ കത്തിച്ച് ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ ചെന്നൈയില്‍ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച ആഘോഷത്തിനിടെയായിരുന്നു സംഭവം.
സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്‍റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്