ഷാരൂഖ് ഖാൻ ചിത്രത്തിൽ വില്ലനായി അഭിഷേക് ബച്ചൻ എത്തുന്നു; സ്ഥിരീകരിച്ചു അമിതാഭ് ബച്ചൻ

JULY 17, 2024, 10:00 AM

ഷാരൂഖ് ഖാനും സുഹാന ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിംഗ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ പ്രതിനായകനായി അഭിഷേക് ബച്ചൻ എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ വാർത്ത സത്യം ആണെന്ന് സ്ഥിരീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ആക്ഷൻ മേൽനോട്ടം വഹിക്കുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലനായി എത്തും എന്നത് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. തൻ്റെ എക്‌സ് ഹാൻഡിൽ ആണ് അമിതാഭ് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് അഭിഷേക് പ്രതിനായകനായി അഭിനയിച്ച രാവൺ പോലുള്ള ചിത്രങ്ങളിലെ താരത്തിന്റെ അഭിനയ മികവിനെ പ്രശംസിക്കുകയും ചെയ്തു അമിതാഭ്. "എല്ലാ ആശംസകളും അഭിഷേക്... സമയമായി!!!" എന്നാണ് താരം കുറിച്ചത്.

vachakam
vachakam
vachakam

“അഭിഷേക് ഒരു മികച്ച നടനാണ്, അദ്ദേഹത്തിൻ്റെ മുഴുവൻ കഴിവുകളും ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. സങ്കീർണ്ണമായ വേഷങ്ങൾ നൽകുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇത്രയും വലിയൊരു വാണിജ്യ സിനിമയിൽ അദ്ദേഹം ആദ്യമായി ഒരു നെഗറ്റീവ് റോളിൽ എത്തുന്നു, മാത്രമല്ല തൻ്റെ പ്രകടനത്തിലൂടെ അദ്ദേഹം ചിത്രത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ് എന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam