മലയാള സിനിമയിൽ വലിയ വിജയമായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’യുടെ രണ്ടാം ഭാഗമായ ‘പ്രേമലു 2’ ഉപേക്ഷിക്കപ്പെട്ടു എന്ന സൂചന നൽകി നിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ. ‘പ്രേമലു 2 ഡ്രോപ്പ് ആയല്ലോ?’ എന്ന ചോദ്യത്തിന് “അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്ന്” എന്നാണ് ദിലീഷ് പ്രതികരിച്ചത്.
അതേസമയം, ‘പ്രേമലു 2’യ്ക്ക് പകരമായി ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രം മുന്നോട്ട് വന്നതായും അദ്ദേഹം വ്യക്തമാക്കി. ഓൺ എയർ കേരളയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഈ കാര്യങ്ങൾ പറഞ്ഞത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂൾ ഗോവയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രേമലു 2’ ഉപേക്ഷിക്കാനുള്ള വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ല. എന്നാൽ ചിത്രത്തിലെ നായകനായ നസ്ലെന് സ്ക്രിപ്റ്റ് തൃപ്തികരമല്ലാതിരുന്നതാണ് കാരണം എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനുമുമ്പ് സാങ്കേതിക കാരണങ്ങളാൽ രണ്ടാം ഭാഗം ഉടൻ ഉണ്ടാകില്ലെന്ന് ദിലീഷ് അറിയിച്ചിരുന്നു.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുങ്ങിയ ‘പ്രേമലു’യിൽ നസ്ലെനും മമിത ബൈജുവുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചു. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചത്.
ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ ഡി ചിത്രമായി നിവിൻ പോളി നായകനാകുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഒരുങ്ങുകയാണ്. മമിത ബൈജു നായികയായെത്തുന്ന ഈ ചിത്രം 2026 ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത് എന്നാണ് നിവിൻ പോളി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി
യഥാർത്ഥ ജീവിതത്തിലും ഹീറോ; വീട്ടിൽ അതിക്രമിച്ചു കയറിയവനെ നേരിട്ട് പിടികൂടി ഡിലൻ സ്പ്രൗസ്!
"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ