കൊച്ചി: സമ്മതമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യം ചെയ്ത എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന ബാങ്കിങ് സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്.
'മൂന്ന് ലക്ഷം രൂപ വരെ കേരളത്തിൽ എവിടെയും നൽകുന്നു' എന്നാണ് ഈ പരസ്യത്തിൽ പറയുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുതെന്നും നടൻ മുന്നറിയിപ്പ് നൽകി.അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന എഎം ട്രസ്റ്റ് ലോൺ സർവീസസിന്റെ പരസ്യം ഫേസ്ബുക്കിൽ പങ്കുവച്ച നടൻ തനിക്ക് ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.
അജു വർഗീസിൻ്റെ പോസ്റ്റിന്റെ പൂർണരൂപം
"ഒരു അനധികൃത ബാങ്കിങ് സ്ഥാപനം എന്റെ സമ്മതമില്ലാതെ എന്റെ പേരും ചിത്രവും അവരുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എനിക്ക് ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല, ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്, നിങ്ങളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്".
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജിഎൻജി മിസ് & മിസിസ് കേരളം 'ദി ക്രൗൺ ഓഫ് ഗ്ലോറി' സമാപിച്ചു;
പ്രണയനൈരാശ്യം തളർത്തിയ മാസങ്ങൾ; ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് കൽക്കി കൊച്ച്ലിൻ
അന്താരാഷ്ട്ര റേസിങ് ട്രാക്കിൽ ഇന്ത്യൻ കരുത്തായി അജിത്; ബെൽജിയത്തിൽ പോഡിയം ഫിനിഷുമായി റേസിങ്
ദുവയ്ക്ക് കൂട്ടായി ഒരാള് കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്ക്കാന് ഒരുങ്ങി ദീപികയും