മുംബൈ: മുംബൈയിലെ ബോറിവലി ഏരിയയില്‍ ആറ് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കി ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. 15.42 കോടി രൂപയാണ് ആറ് ഫ്‌ളാറ്റുകള്‍ക്കായി അഭിഷേക് മുടക്കിയത്. ഒബ്റോയ് റിയല്‍റ്റിയുടെ ഒബ്റോയ് സ്‌കൈ സിറ്റി പ്രോജക്റ്റിന്റെ ഭാഗമായ ഫ്‌ളാറ്റുകള്‍ 4,894 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ്. ചതുരശ്ര അടിക്ക് 31,498 രൂപയാണ് വില.
രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം 1,101 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാര്‍പെറ്റ് ഏരിയയുള്ള ആദ്യ അപ്പാര്‍ട്ട്മെന്റ് 3.42 കോടി രൂപയ്ക്കാണ് വാങ്ങിയത്. 252 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 79 ലക്ഷം രൂപ മുടക്കി. 1,101 ചതുരശ്ര അടി നാലാമത്തെ അപ്പാര്‍ട്ട്‌മെന്റ് 3.52 കോടി രൂപയ്ക്കും 1,094 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ചാമത്തെ അപ്പാര്‍ട്ട്മെന്റ് 3.39 കോടി രൂപയ്ക്കുമാണ് ജൂനിയര്‍ ബച്ചന്‍ വാങ്ങിയിരിക്കുന്നത്.
ബോറിവലി ഈസ്റ്റിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ 57 ാം നിലയിലാണ് അപ്പാര്‍ട്ട്മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്. അഭിഷേകും കുടുംബവും നിലവില്‍ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം ജല്‍സയിലാണ് താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്