ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്. താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു .
കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ. ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ അദ്ദേഹം സ്വന്തമാക്കി. എന്നാൽ അടുത്തിടെ താരത്തിന് സിനിമയിൽ കാലം അത്ര അനുകൂലമല്ല. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ബോക്സോഫീസിൽ പരാജയമായി.
2018-ല്‍ അമിതാഭ് ബച്ചനും കത്രീന കൈഫിനുമൊപ്പം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രം ചെയ്തു. ഈ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നു. ലാല്‍ സിംഗ് ഛദ്ദയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പിന്നീട് ഇടവേളയ്ക്ക് പോയി. 2022-ല്‍ പുറത്തിറങ്ങിയ ചിത്രവും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ ആമിര്‍ വീണ്ടും തന്റെ സിനിമകളെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും പുനര്‍ചിന്തനം നടത്തുകയാണ്.
അതായത് ആമിര്‍ ഇനി ഒരു വര്‍ഷത്തില്‍ ഒരു സിനിമ എന്ന തന്ത്രത്തിലേക്ക് മടങ്ങാനാണ് പദ്ധതിയിട്ടിരിക്കുകയാണ്. ഈ വര്‍ഷം ക്രിസ്മസിന് ജെനീലിയ ഡിസൂസയ്ക്കൊപ്പം സിതാരെ സമീന്‍ പറില്‍ താരമുണ്ട്. കൂടാതെ വീര്‍ ദാസിന്റെ ഹാപ്പി പട്ടേലില്‍ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്. ദംഗല്‍ ഇറങ്ങിയ 2016 വരെ വര്‍ഷത്തില്‍ ഒരു സിനിമകള്‍ മാത്രമായിരുന്നു ആമിറിന് ഉണ്ടായിരുന്നത്. മിക്കവാറും അത് കഥയും കഥാപാത്രങ്ങളെയൂം സസൂഷ്മം നിരീക്ഷിച്ച് തെരഞ്ഞെടുക്കാന്‍ ആമിറിനെ അനുവദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്